കൊല്ലത്ത് ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം: കമ്പിളി വില്‍ക്കാനെത്തിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍

single-img
13 April 2019

കൊല്ലം കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച ഇതര സംസ്ഥാന കച്ചവടക്കാരന്‍ അറസ്റ്റിലായി. കൊട്ടാരക്കര വെട്ടിക്കവലയിലാണ് സംഭവം. വീടുകള്‍ തോറും കമ്പിളിപ്പുതപ്പ് വില്‍ക്കുന്ന ഉത്തര്‍ പ്രദേശ് സ്വദേശി പീര്‍ മുഹമ്മദാണ് അറസ്റ്റിലായത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം.