മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞുടയ്ക്കുന്ന കമല്‍ ഹാസന്‍; പ്രചാരണ വീഡിയോ വൈറല്‍

single-img
13 April 2019

മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ വോട്ട് ചോദിച്ചുള്ള വീഡിയോ ശ്രദ്ധേയമാകുന്നു. യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്നാണ് വീഡിയോയില്‍ കമല്‍ ഹാസന്‍ ചോദിക്കുന്നത്. രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നു.

വീഡിയോയുടെ തുടക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ അസ്വസ്ഥനായി കേള്‍ക്കുന്ന കമല്‍ ഹാസന്‍ ടിവി എറിഞ്ഞുടയ്ക്കുന്നു. തുടര്‍ന്നാണ് ‘ നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായി കമല്‍ ഹാസന്‍ വീഡിയോയിലേക്ക് വരുന്നത്.

https://www.youtube.com/watch?time_continue=64&v=B56DwwB1y2Y