സുരേഷ് ഗോപിയുടെ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചു; മനപൂര്‍വമെന്ന് ബി.ജെ.പി

single-img
13 April 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ രഥത്തില്‍ പൊലീസ് ജീപ്പിടിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഭാഗത്ത് പര്യടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. സുരേഷ് ഗോപി രഥത്തിലുണ്ടായിരുന്നില്ല.

രഥമില്ലാത്തതിനാല്‍ തുറന്ന ജീപ്പില്‍ കുട പിടിച്ചായിരുന്നു സുരേഷ് ഗോപി ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇന്നലെ പര്യടനം നടത്തിയത്. അമിത വേഗത്തിലെത്തിയ പൊലീസ് ജീപ്പ് രഥത്തിലിടിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അതേസമയം, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഒല്ലൂര്‍ പൊലീസിന്റെ വിശദീകരണം.

കടപ്പാട്: കൗമുദി