വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്: ദീപിക പദുക്കോണ്‍

single-img
13 April 2019

വിവാഹം കഴിഞ്ഞെന്ന് കരുതി സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുതെന്ന് ദീപിക പദുക്കോണ്‍. രണ്‍വീര്‍ സിംഗുമായുള്ളി വിവാഹ ശേഷം താരം ഗര്‍ഭിണിയാണെന്ന വിധത്തില്‍ ബോളിവുഡില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. ഇതിനു മറുപടിയായി ആണ് താരം മനസ് തുറന്നത്.

‘വിവാഹിതയായി എന്ന ഒറ്റക്കാരണം കൊണ്ടാണ് ആളുകള്‍ അമ്മയാകുന്നതിനെ കുറിച്ച് ചോദിക്കുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും ഇതിനെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞു എന്ന കാരണം കൊണ്ട് സ്ത്രീകളെ ഗര്‍ഭിണികളാകാന്‍ നിര്‍ബന്ധിക്കരുത്. അത് ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സംഭവിക്കേണ്ടതാണ്. ആ അവസ്ഥയില്‍ കൂടി കടന്നു പോകുവാന്‍ അവരെ നിര്‍ബന്ധിക്കുന്നത് ശരിയല്ല. സംഭവിക്കേണ്ടത് സമയത്ത് സംഭവിച്ചുകൊള്ളും’. ദീപിക പറഞ്ഞു