ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസ്; കുറ്റം സമ്മതിച്ച് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

single-img
13 April 2019

ഉറങ്ങുകയായിരുന്ന യുവതിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ ഓസ്‌ട്രേലിയന്‍ താരം അലെക്‌സ് ഹെപ്‌ബേണ്‍ കുറ്റം സമ്മതിച്ചു. ഇംഗ്ലണ്ടിലെ വോസെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണക്കിടെയാണ് അലെക്‌സ് ഹെപ്‌ബേണ്‍ കുറ്റം ഏറ്റുപറഞ്ഞത്. സീറ്റില്‍ ഇരുന്ന് മുഖം കൈ കൊണ്ട് മറച്ച് കരച്ചില്‍ നിയന്ത്രിക്കാനാകാതെ ആയിരുന്നു ഹെപ്‌ബേണിന്റെ കുറ്റസമ്മതം.

2017 ഏപ്രില്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരനായ താരം ഫഌറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഇംഗ്ലണ്ട് ലയണ്‍സിന്റെ താരവും അലെക്‌സിന്റെ മുന്‍ സഹതാരവുമായ ജോ ക്ലാര്‍ക്കുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ശേഷം ഫഌറ്റില്‍ ഉറങ്ങുകയായിരുന്നു യുവതി. അതിനിടയില്‍ അവിടേക്ക് വന്ന അലെക്‌സ് ഹെപ്‌ബേണ്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി തന്റെ പരാതിയില്‍ പറയുന്നു.