‘ഞാന്‍ അമിതാബ്, നിന്റെ ഭാര്യയുടെ കാമുകന്‍’!; മലയാളി സൈനികന്റെ ആത്മഹത്യയുടെ ചുരുളഴിയുന്നു; ഭാര്യ അഞ്ജന രണ്ടാം പ്രതി

single-img
13 April 2019

ഗുജറാത്തില്‍ മലയാളിയായ യുവസൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭാര്യയും മുന്‍കാമുകനുമാണെന്ന് പൊലീസ്. കഴിഞ്ഞ മാര്‍ച്ച് 19നാണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാംപില്‍ സ്വന്തം തോക്കില്‍ നിന്നും വെടിയുതിര്‍ത്ത് വൈശാഖ് എന്ന 28കാരന്‍ ആത്മഹത്യ ചെയ്തത്.

സംഭവത്തില്‍ ഭാര്യയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തിരുന്നു. അമിതാബ് ഉദയ്(26) ആണ് അറസ്റ്റിലായത്. റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനാണ് അമിതാബ്. സംഭവത്തില്‍ വിശാഖിന്റെ ഭാര്യ നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി അഞ്ജന(22)ക്കെതിരെയും പൊലീസ് കേസെടുത്തു.

ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ വൈശാഖിന് ജോലിസ്ഥലത്തേക്ക് തിരികെ പോകേണ്ടി വന്നു. ഇതോടെ അഞ്ജന സ്വന്തം വീട്ടിലേക്കുവന്നു. ഭര്‍ത്തൃവീട്ടില്‍ നിന്നുകൊണ്ട് 17 പവന്‍ സ്വര്‍ണം അമിതാബിനു നല്‍കിയിരുന്നു.

അഞ്ജനയുമായി അടുത്ത സൗഹൃദത്തിലായിരിക്കെ തന്നെ വിശാഖിനെ അമിതാബ് ഫോണില്‍ വിളിച്ചു. ‘ഞാന്‍ അമിതാബ്. നിന്റെ ഭാര്യയുടെ കാമുകന്‍. നിന്റെ ഭാര്യയുമായി എനിക്ക് ശാരീരിക ബന്ധമുണ്ട്. നീ അടുത്ത തവണ അവധിക്ക് വരുമ്പോള്‍ ലാളിക്കുന്നത് നിന്റെ കുഞ്ഞിനെയല്ല, എന്റെ കുഞ്ഞിനെയാവും.’ ഇതായിരുന്നു അമിതാബിന്റെ വാക്കുകള്‍.

ഒരു പട്ടാളക്കാരനായിട്ട് പോലും വൈശാഖിനെ ഈ വാക്കുകള്‍ മാനസികമായി തളര്‍ത്തി. ഭാര്യ തന്നെ വഞ്ചിച്ചു എന്ന തിരിച്ചറിവാണ് ഇയാളെ ആത്മഹതിയില്‍ കൊണ്ടെത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുന്‍പ് വൈശാഖ് സഹോദരന് ഈ വിശദാംശങ്ങള്‍ ചേര്‍ത്ത് സന്ദേശം അയച്ചിരുന്നു. ഇതാണ് പൊലീസിന് ഇപ്പോള്‍ തെളിവായത്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടിലാണ് അമിതാബ് ഇതിന് മുന്‍പും പല പെണ്‍കുട്ടികളെയും ചതിയില്‍ വീഴ്ത്തിയതായി അറിയുന്നത്. വിവാഹ നിശ്ചയത്തിനുശേഷം അമിതാഭ് മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് കല്യാണത്തിന്റെ ഒരു ദിവസം മുന്‍പ് മറ്റൊരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.

‘നീ വീട്ടിലേക്ക് വാ, നിനക്ക് ഒരു സമ്മാനമുണ്ട്’, അമിതാബിന് ഈ സന്ദേശം അയച്ച ശേഷമായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യ. അമിതാബ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ്. ഇത്തരത്തില്‍ ഒട്ടേറെ പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിരുന്നു.

പ്രണയത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ഭീഷണിപ്പെടുത്തലും പണംതട്ടലും പതിവായിരുന്നു. വെള്ളനാടുള്ള കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനില്‍ കഴിയുമ്പോഴാണ് റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനായ ആര്യനാട് സ്വദേശി അമിതാഭ് സൈനികന്റെ മരണത്തില്‍ അറസ്റ്റിലാകുന്നത്.