തന്‍റെ കുടുംബത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രണ്ട് കാര്യങ്ങള്‍; പ്രിയാ വാര്യര്‍ പറയുന്നു

single-img
12 April 2019

അഡാര്‍ ലവ് സിനിമയില്‍ ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രസിദ്ധയായ നടിയാണ് പ്രിയ വാര്യർ. ആദ്യ ചിത്രം കൊണ്ട് തന്നെ ലോകമാകെ വാർത്തകളിൽ നിറഞ്ഞ പ്രിയ വാര്യർ ഇപ്പോൾ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ്. അവിടെയും ധാരാളം അവസരങ്ങളാണ് പ്രിയയെ തേടി എത്തുന്നത്.

നടി ശ്രീദേവിയുടെ കഥ പറയുന്ന പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത് . കഥാപാത്ര പൂര്‍ണ്ണതയ്ക്കായി മദ്യവും സിഗററ്റുമൊക്കെ ആണ് ചിത്രത്തിൽ പ്രിയ ഉപയോഗിക്കുന്നത്. അതിന്‍റെ കാരണങ്ങളിലേക്ക് മനസ് തുറക്കുകയാണ് പ്രിയ.

ആ രംഗങ്ങളൊക്കെ ആ ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്തതിനാല്‍ ചെയ്യുന്നുവെന്ന് വിചാരിച്ചാല്‍ മാത്രം മതി. മദ്യപിക്കുന്ന രംഗത്ത് ഞാന്‍ കുടിച്ചത് ജ്യൂസാണ്. അതേപോലെ ഞാന്‍ പുകയ്ക്കുന്ന സിഗരറ്റ് പുകയില്ലാത്ത വെറും പേപ്പറായിരുന്നു. ഇവ രണ്ടും ഞങ്ങളുടെ കുടുംബത്തില്‍ വെറുക്കപ്പെട്ട വിഷയങ്ങളാണ്- priya പറയുന്നു.