രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോദി തന്നെ പഠിപ്പിച്ചത്: ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണ്; സുരേഷ് ഗോപി: വീഡിയോ

single-img
12 April 2019

കേരളത്തിലെ സര്‍ക്കാര്‍ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പ്രളയമടക്കമുളള കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുത്തു. ജൂണ്‍മാസത്തില്‍ അഭിമന്യൂ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.

യുപിയിലേക്ക്, വടക്കോട്ട് നോക്കിയിരിക്കുകയാണ്. ഇവിടെ സ്വന്തം സംസ്ഥാനത്തെ തെക്കോട്ട് എടുത്തുകൊണ്ടിരിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട മാപ്രാണത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

അഭിമന്യൂ, കെവിന്‍, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുളള അവകാശം നിങ്ങള്‍ക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വല്ലാര്‍പാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു.

ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കില്‍ രണ്ടുവര്‍ഷം കൊണ്ട് ഇത് യാഥാര്‍ത്ഥ്യമായേനെയെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി. കേരളത്തിന് വിഴിഞ്ഞമടക്കമുള്ള പദ്ധതികള്‍ സംഭാവന ചെയ്ത മോദിസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകണം. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മാപ്രാണത്ത് നിന്നും തത്സമയം…

Posted by Suresh Gopi on Thursday, April 11, 2019