നെറ്റിപ്പട്ടം ചാര്‍ത്തിത്തരൂ ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും: സുരേഷ് ഗോപി: വീഡിയോ വൈറല്‍

single-img
12 April 2019

കേരളത്തിന് വിഴിഞ്ഞമടക്കമുള്ള പദ്ധതികള്‍ സംഭാവന ചെയ്ത മോദിസര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകണമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ‘എനിക്ക് വേണം തൃശൂര്‍ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാന്‍ തൃശൂരിനെ സേവിക്കും.

തിരുവനന്തപുരത്ത് നിന്നാവില്ല ഞാന്‍ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാര്‍ത്തി തരൂ, കൊമ്പു കുലുക്കിയായും പാര്‍ലമെന്റില്‍ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂര്‍ കേശവനായി പാര്‍ലമെന്റില്‍ ഞാനുണ്ടാകും’ സുരേഷ് ഗോപി പറഞ്ഞു.

40-45 വര്‍ഷം രാജ്യം ഭരിച്ചിട്ടും അവസാന ഗ്രാമത്തിലും വൈദ്യുതി എത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മോദി സര്‍ക്കാരിന് സാധിച്ചു. ഇത് പ്രജാരാജ്യമാണ്. ഒരോ പ്രജയുടെയും മുറി പരിശോധിച്ചാല്‍ കാണാം വൈവിധ്യം. ഈ വൈവിധ്യത്തെ ഒന്നടങ്കം ഉള്‍ക്കൊണ്ടുകൊണ്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും നടപ്പിലാക്കുന്നതും.

യുക്തിപൂര്‍ണമായ പ്രവൃത്തിയിലുടെയാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുട മാപ്രാണത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ മാപ്രാണത്ത് നിന്നും തത്സമയം…

Posted by Suresh Gopi on Thursday, April 11, 2019