ചുംബനരംഗങ്ങളും നഗ്നതാപ്രദർശനവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് സൽമാൻ ഖാൻ

single-img
12 April 2019

ചുംബനരംഗങ്ങളും നഗ്നതാപ്രദർശനവും താൻ ഇഷ്ടപ്പെടുന്നില്ലെന്ന് ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ. താനെപ്പോഴും ക്ലീനായ സിനിമകൾ എടുക്കാനാണ് താത്പര്യപ്പെടുന്നതെന്നും വെബ് പ്ലാറ്റ്ഫോമുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പലതും കണ്ട് ഷോക്കായിപ്പോയിട്ടുണ്ടെന്നും സൽമാൻ ഡി.എൻ.എയോട് വ്യക്തമാക്കി.

ഒറ്റയ്ക്കൊറ്റയ്ക്ക് ഒന്ന് രണ്ട് പേർ ഇരുന്ന് കാണുന്ന സിനിമകൾക്ക് പകരം എല്ലാവർക്കും ഒന്നിച്ചിരുന്ന് കാണാനാകുന്ന തമാശകളുള്ള, ആക്ഷനുള്ള, റൊമാൻസുള്ള ചിത്രങ്ങൾ എന്റെ ബാനറിൽ നിർമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എന്നെങ്കിലും എന്റെ ചിത്രത്തിന് ഒരു എ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതിന് കാരണം ആക്ഷൻ രംഗങ്ങളായിരിക്കും. അല്ലാതെ സിനിമയിലെ ചുംബനവും നഗ്നതയും ഞാൻ ഇഷ്ടപ്പടുന്നില്ല.

ഇത്തരം കണ്ടന്റുകൾ ആരും ഇല്ലാത്തപ്പോൾ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടെന്നറിയാം. പക്ഷേ എനിക്ക് അങ്ങനെപോലും അതൊന്നും കാണാനാവില്ല. മറ്റുള്ളവർക്ക് ഒപ്പമിരുന്ന് സിനിമ കാണുമ്പോൾ ചുംബനരംഗം വന്നാൽ എനിക്ക് ഇപ്പോഴും അരോചകമായി തോന്നും-സൽമാൻ വ്യക്തമാക്കുന്നു.