ഒമാനില്‍ അനധികൃതമായി ഭക്ഷണം പാചകം ചെയ്തതിന് പ്രവാസികള്‍ അറസ്റ്റില്‍

single-img
12 April 2019

ഒമാനില്‍ അനധികൃതമായി ഭക്ഷണം പാചകം ചെയ്‌തെന്ന കുറ്റം ചുമത്തി പ്രവാസികളെ അറസ്റ്റ് ചെയ്തു. അല്‍ സീബിലെ അല്‍ ശരീഗയിലുള്ള ഒരു വീട്ടില്‍ നിന്നാണ് മുനിസിപ്പാലിറ്റി അര്‍ബര്‍ ഇന്‍സ്‌പെക്ഷന്‍ സംഘം ഇവരെ അറസ്റ്റ് ചെയ്തത്.

പ്രവാസി തൊഴിലാളികള്‍ താമസിച്ചിരുന്ന വീട്ടില്‍ അനധികൃതമായി ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തുവെന്നാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തൊഴിലാളികള്‍ താമസിക്കുന്നതിനും ഇതേ കെട്ടിടം തന്നെയാണ് ഉപയോഗിച്ചിരുന്നത്. പിടിയിലാവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.