മോദിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിജെപി സ്ഥാനാര്‍ഥി

single-img
12 April 2019

പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുകയാണെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന ഭീഷണിയുമായി മേഘാലയ ഷില്ലോങിലെ ബിജെപി സ്ഥാനാര്‍ഥി സന്‍ബോര്‍ ഷുള്ളൈ. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പില്‍ വരുത്താന്‍ സമ്മതിക്കില്ല. അങ്ങനെ നടന്നാല്‍ നരേന്ദ്ര മോദിക്ക് മുന്നില്‍ ജീവന്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഇത് നടപ്പാക്കിയാല്‍ പ്രശ്‌നമില്ല. മേഘാലയിലും വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഇതിന് അനുവദിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റു നേതാക്കള്‍ക്കും ഞാന്‍ ഇതുസംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുകയാണെങ്കില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി തരണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം അധികാരത്തില്‍ തുടരുകയാണെങ്കില്‍ പൗരത്വഭേദഗതി ബില്‍ നടപ്പിലാക്കുമെന്ന് ബിജെപി പ്രകടനപത്രികയിലും മോദിയടക്കമുള്ള നേതാക്കളുടെ പ്രസംഗത്തിലും ആവര്‍ത്തിച്ച് പറയുന്നുണ്ട്.