‘എന്തായാലും ഞാന്‍ ജയിക്കും; പക്ഷേ നിങ്ങള്‍ എനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍……’ യു.പിയിലെ മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി മനേകാ ഗാന്ധി

single-img
12 April 2019

മുസ്‌ലിങ്ങളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്.

മുസ്‌ലിങ്ങളുടെ വോട്ട് ഇല്ലാതെയാണ് ആ വിജയമെങ്കില്‍ അത് എന്നെ സംബന്ധിച്ച് സുഖകരമായിരിക്കില്ല. അനുഭവം മോശമായേക്കാം. പിന്നീട് എന്തെങ്കിലും ആവശ്യത്തിന് മുസ്‌ലിങ്ങള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരുമെന്നും മനേക ഗാന്ധി പറഞ്ഞു. മനേക ഗാന്ധിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.