‘കുമ്പളങ്ങി നൈറ്റ്‌സ്’ ഒന്നൊന്നര സംഭവമായിരുന്നു; മേക്കിങ് വീഡിയോ

single-img
12 April 2019

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം ‘കുമ്പളങ്ങി നൈറ്റ്‌സ്’ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.