ഇത് ജ്യോതി ആംഗേ; രാജ്യത്തെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് ലോകത്തിലെ ഏറ്റവും ‘ചെറിയ’ വോട്ടര്‍

single-img
12 April 2019

നാഗ്പൂര്‍: ‘എല്ലാവരോടും വോട്ട്ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യം വോട്ട്, ശേഷം ബാക്കി കാര്യങ്ങള്‍’,
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ വനിതയായ ജ്യോതി ആംഗേ ഇന്നലെ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആരെയും ആകര്‍ഷിക്കുന്ന ചുവന്ന ഫ്രോക്കണിഞ്ഞ് പോളിംഗ് ബൂത്തിലെത്തിയ ജ്യോതിയെ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുകയും അവരെ അഭിവാദനം ചെയ്യുകയും ചെയ്തു. നാഗ്പൂരിലുള്ള പോളിംഗ് ബൂത്തിലെത്തിയാണ് ജ്യോതി വോട്ട് ചെയ്തത്. വോട്ട് എന്ന ക്യാപ്ഷനോടെ മൂന്ന് ചിത്രങ്ങളാണ് ജ്യോതി ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.