എൻജിനിൽനിന്ന് അസാധാരണമായ കുലുക്കം; ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

single-img
12 April 2019

എൻജിനില്‍ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് ഡൽഹി – മുംബൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്ര തുടങ്ങിയതിനുശേഷമാണ് വിമാനത്തിന്റെ രണ്ടാം എൻജിനിൽനിന്ന് അസാധാരണമായ തരത്തിൽ വൈബ്രേഷൻ ഉണ്ടായത്. ഉടൻ തന്നെ അനുമതി പൈലറ്റ് വിമാനം തിരികെ പറത്തുകയായിരുന്നു.

ഡൽഹി – മുംബൈ യാത്രയ്ക്കിടെ എൻജിനിൽ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതർ പറഞ്ഞു. ഇൻഡിഗോയുടെ എ320 നിയോ വിമാനം മുൻപും പല പ്രശ്നങ്ങൾ നേരിട്ടിരുന്നു. എൻജിൻ വൈബ്രേഷനും അതിൽ ഒന്നായിരുന്നു. ഇൻഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങൾക്ക് മിഡ് എയർ എൻജിൻ പ്രശ്നങ്ങൾ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

സംഭവത്തിൽ ഏവിയേഷൻ റെഗുലേറ്റർ അന്വേഷണം ആരംഭിച്ചു. നേരത്തെ ഡൽഹി – ഇസ്തംബൂൾ വിമാനവും ഇത്തരത്തിൽ പാതിവഴിക്ക് തിരികെ പറന്നിരുന്നു. കുവൈത്തിലായിരുന്നു വിമാനം ഇറക്കേണ്ടിവന്നത്.