മരിച്ചയാള്‍ക്ക്‌ ജന്മദിനം ആശംസിക്കാന്‍ ഇനി നോട്ടിഫിക്കേഷന്‍ വരില്ല; മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്

single-img
12 April 2019

മരണമടഞ്ഞ ആളുകള്‍ക്ക് പിറന്നാള്‍ ആശംസ അയക്കൂ എന്നും, ഹായ് പറയൂ എന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും നോട്ടിഫിക്കേഷനുകളായി വരാറുണ്ട്. വേദനാജനകമായ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായം തേടിയിരിക്കുകയാണ് ഫേസ്ബുക്ക്. ഈ പ്രവൃത്തിയിലൂടെ ഇനി മുതല്‍ നോട്ടിഫിക്കേഷനുകളില്‍ മാറ്റം വരുമെന്ന് ഫേസ്ബുക്ക് അറിയിക്കുന്നു.

ഓര്‍മ്മകള്‍ ഉണര്‍ത്തുന്നപോലെ തന്നെ ഫേസ്ബുക്കിലെ ചില അറിയിപ്പുകൾ വ്യക്തിപരമായ നഷ്ടത്തിനെ ഓർമപ്പെടുത്തുന്നത് എങ്ങനെ പരിഹരിക്കാം എന്ന ഗവേഷണത്തിലായിരുന്നു കമ്പനി. ഇതിന്‍റെ ഫലമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ ‘പരേതന്‍മാരുടെ പ്രൊഫൈലുകള്‍’ കണ്ടെത്താനും അവയില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മറ്റുള്ളവര്‍ക്ക് പോകാതിരിക്കുന്നതിനും മാര്‍ഗ്ഗം കണ്ടെത്തിയത്.

ഒരു വ്യക്തി മരിച്ചു പോയാല്‍ ആ അക്കൗണ്ട് ‘ഓര്‍മ്മ’ യായി സൂക്ഷിക്കുന്നതിനുള്ള നടപടിയും ഫേസ്ബുക്ക് കര്‍ശനമാക്കിയിട്ടുണ്ട്. മുന്‍പുള്ള നടപടി ചരമക്കുറിപ്പ് അയച്ചു കൊടുത്താല്‍ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ അടുത്ത സുഹൃത്തിനോ, കുടുംബാംഗത്തിനോ മാത്രമേ ആ അവകാശമുള്ളൂ.