ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്; പിടിച്ചുമാറ്റാനെത്തിയ നേതാവിനും പൊതിരെ കിട്ടി; സ്ഥാനാര്‍ത്ഥി ‘നൈസായി മുങ്ങി’: വീഡിയോ

single-img
12 April 2019

രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ മസുഥയില്‍ ഇന്നലെ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍തല്ലിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരിഗര്‍ ചൗധരി റാലിയെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്.

അതേസമയം എന്താണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമല്ല. പത്തോളം ആളുകള്‍ പരസ്പരം മര്‍ദ്ദിക്കുകയായിരുന്നു.
റാലി കൂട്ടത്തല്ലായി മാറിയതോടെ സ്ഥാനാര്‍ത്ഥി സ്ഥലംവിട്ടു. സ്‌റ്റേജിന് തൊട്ടുമുന്നില്‍ നിന്നായിരുന്നു പ്രവര്‍ത്തകരുടെ അടിപിടി. പിടിച്ചുമാറ്റാനെത്തിയ നേതാവിനേയും പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നുണ്ട്.