മലയാള സീരിയല്‍ നടിയുടെ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിച്ച സംഭവത്തില്‍ ട്വിസ്റ്റ്

single-img
12 April 2019

ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് സീരിയല്‍ നടി കായംകുളം പൊലീസില്‍ പരാതി നല്‍കി. 37കാരനായ എറണാകുളം സ്വദേശി സിയ എന്ന യുവാവിനെതിരെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്.

തന്നെ വശീകരിച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.

തോട്ടപ്പള്ളിയിലെ ഹോട്ടലിലും കായംകുളത്തെ വീട്ടിലും അതിക്രമിച്ചു കയറി പല തവണ പീഡിപ്പിച്ചു. സമ്മതം കൂടാതെ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഭര്‍ത്താവിനും അയല്‍വാസികള്‍ക്കും അയച്ചു സ്വകാര്യത നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രതിയായ യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.