നി​സാ​മു​ദീ​നി​ൽ​നി​ന്ന് കൊച്ചിയില്‍ എ​ത്തി​യ മം​ഗ​ള എ​ക്സ്പ്ര​സി​ൽ സ്ഫോ​ട​ക ശേ​ഖ​രം; ആര്‍പിഎഫും പോലീസും അന്വേഷണം ആരംഭിച്ചു

single-img
11 April 2019

കൊ​ച്ചി: ഇന്നലെ നി​സാ​മു​ദീ​നി​ൽ​നി​ന്ന് കൊച്ചിയില്‍ എ​ത്തി​യ മം​ഗ​ള എ​ക്സ്പ്ര​സി​ൽ സ്ഫോ​ട​ക ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ര്യം കു​റ​ഞ്ഞ തരത്തിലുള്ള സ്ഫോ​ട​ക വ​സ്തു​വാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ വിശദ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

സംഭവത്തില്‍ ആ​ർ​പി​എ​ഫി​ൻ​റെ​യും ക​ട​വ​ന്ത്ര പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
കണ്ടെത്തിയ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ അ​ധി​കൃ​ത​ർ നി​ർ​വീ​ര്യ​മാ​ക്കി. ഇ​ന്ന​ലെ ഉ​ച്ചയോടെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം ക​ട​വ​ന്ത്ര പൊ​ന്നു​രു​ന്നി യാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ ട്രെ​യി​നി​ൽ​നി​ന്നാണ് സ്ഫോ​ട​ക​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

ഉ​രു​ണ്ട ഷേപ്പില്‍ 20 എ​ണ്ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. റെയില്‍ ജീവനക്കാര്‍ ട്രെ​യി​ൻ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ എ​സ് വ​ണ്‍ കോ​ച്ചി​ന്‍റെ സീ​റ്റി​ന് അ​ടി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു സ്ഫോടക വസ്തുക്കള്‍. ഇത് കണ്ട ജീ​വ​ന​ക്കാ​ര​ൻ ഇവ എന്തെന്ന്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ചെ​റി​യ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കുകയും ഇ​യാ​ളു​ടെ കാ​ലി​ന് പ​രി​ക്കേല്‍ക്കുകയും ചെയ്തു. വി​വ​രം റെ​യി​ൽ​വേ പോ​ലീ​സി​നെ അ​റി​യി​ച്ചതിനെ തു​ട​ർ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.