‘ഈ കുഞ്ഞിന്റെ അവസാനത്തെ ആ ചമ്മിയ ചിരി മാത്രം മതി മനസ് നിറയാൻ..’ ചിരി വീഡിയോ

single-img
11 April 2019

ക്ലാസില്‍ ഇരുന്ന് ഉറക്കം തൂങ്ങി വീഴുന്ന കുട്ടിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ വൈറല്‍. ക്ലാസ് നടക്കുന്നതിനിടയിലാണ് കുട്ടി ഇരുന്നുറങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ഇൗ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.

നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ചുറ്റുമിരിക്കുന്ന സഹപാഠികളാകട്ടെ ഇൗ ഉറക്കം കണ്ട് ചിരിയടക്കാൻ പാടുപെട്ടു. ഒടുവില്‍ അവള്‍ ഉറങ്ങി തറയിൽ വീണതോടെയാണ് ഞെട്ടി ഉണരുന്നത്. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്.