ബുര്‍ഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ പരിശോധിക്കണം: ഇല്ലെങ്കില്‍ റീ പോള്‍ ആവശ്യപ്പെടും; കേന്ദ്രമന്ത്രി ഡോ. സഞ്ജീവ് ബാല്യണ്‍

single-img
11 April 2019

ബുര്‍ഖ ധരിച്ച് വോട്ടു ചെയ്യാനെത്തുന്ന വോട്ടര്‍മാരുടെ മുഖം പരിശോധിക്കണമെന്ന് മുസാഫിര്‍ നഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ഡോ. സഞ്ജീവ് ബാല്യണ്‍. മുഖം പരിശോധിച്ചില്ലെങ്കില്‍ താന്‍ റീ പോള്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ‘ബുര്‍ഖ ധരിച്ച സ്ത്രീകളുടെ മുഖം പരിശോധിക്കുന്നില്ല. കള്ള വോട്ട് ചെയ്യുന്നുണ്ടെന്നാണ് എന്റെ ആരോപണം.’ അദ്ദേഹം പറഞ്ഞു.