അതും വ്യാജം: സംഘപരിവാർ പ്രചരണത്തെ പൊളിച്ചടുക്കി സോഷ്യൽ മീഡിയ

single-img
11 April 2019

തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ ചിത്രങ്ങളും വ്യാജ പ്രചരണവും സജീവമാകുകയാണ്. ഏറ്റവുമൊടുവിലായി ദിപിക പദുക്കണിന്‍റെയും ഭര്‍ത്താവ് രണ്‍വീറിന്‍റെയും പേരിലാണ് വ്യാജന്‍ സജീവമായിരിക്കുന്നത്. മോദിയുടെ ബിജെപിക്ക് വോട്ട് ചോദിക്കുന്ന ദീപികയുടെയും രണ്‍വീറിന്‍റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ഉത്തരേന്ത്യന്‍ മേഖലയിലാണ് ഇരുവരും കാവി ഷാള്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മോദി വീണ്ടും വരണം, ബിജെപിക്ക് വോട്ട് ചെയ്യു എന്ന് ഇരുവരും ആവശ്യപ്പെടുന്ന തരത്തിലാണ് വ്യാജന്‍ സോഷ്യല്‍ മീഡിയയില്‍ വിലസുന്നത്.

ചിത്രങ്ങള്‍ വ്യജമാണെന്ന് സോഷ്യല്‍ മീഡിയ തന്നെ ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാല്‍ ചിത്രം ഇപ്പോഴും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കകം ആയിരക്കണക്കിന് ഷെയറുകളാണ് ലഭിക്കുന്നത്. ഒരു വട്ടം കൂടി മോദി എന്ന പ്രചരണം നടക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വ്യാജന്‍ സജീവമായിരിക്കുന്നത്.