പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി

single-img
11 April 2019

ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രാപ്രദേശില്‍ വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ച് സ്ഥാനാര്‍ത്ഥി. ജനസേനാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം തകരാറായതില്‍ പ്രതിഷേധിച്ച് എറിഞ്ഞുടച്ചത്. അനന്ദ്പൂര്‍ ജില്ലയിലെ ഗൂട്ടി നിയമസഭാ സീറ്റിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍.

ഇതോടെ സ്ഥാനാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് തകരാറിലായത്. ഇതോടെ പലയിടങ്ങളിലും വോട്ടെടുപ്പ് വൈകുകയാണ്. 25 ലോക്‌സഭാ സീറ്റുകളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. രാജ്യത്തെ 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.