രാത്രി മുഴുവന്‍ യൂട്യൂബില്‍ സിനിമ കണ്ട ഭാര്യയെ കലിമൂത്ത് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു

single-img
11 April 2019

രാത്രി വൈകിയും മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്ന ഭാര്യയെ കലിമൂത്ത് ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു. മുംബൈ അന്ധേരിയില്‍ ബുധനാഴ്ച്ചയാണ് സംഭവം. ചേതന്‍ ചൗള(32)ആണ് 22 കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത്. ഇവര്‍ക്ക് 2 വയസുള്ള ഒരു കുട്ടിയുണ്ട്. ചേതന്‍ ചൗളയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി മുഴുവനും സിനിമ കാണുന്നതിനെ ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ കലഹം പതിവായിരുന്നു. സംഭവ ദിവസവും പതിവുപോലെ ഭാര്യ രാത്രി സിനിമ കാണാന്‍ തുടങ്ങി. തനിക്ക് ഉറങ്ങണമെന്നും സിനിമയുടെ ശബ്ദം മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നും ചേതന്‍ ഭാര്യയോട് പറഞ്ഞു.

പക്ഷേ ഭാര്യ ഇതു കേള്‍ക്കാന്‍ തയ്യാറാകാതെ സിനിമ കാണാന്‍ തുടങ്ങി. പുലര്‍ച്ചെ നാലുമണിക്ക് ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴും ഭാര്യ യൂട്യൂബില്‍ സിനിമ കാണുകയായിരുന്നു. കുപിതനായ ചേതന്‍ കയര്‍ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു.

അല്‍പ്പസമയത്തിനകം ചേതന്‍ സമനില വീണ്ടെടുത്തെങ്കിലും അപ്പോഴേക്കും ഭാര്യ മരിച്ചിരുന്നു. താന്‍ സമനില മറന്ന് ചെയ്തതാണെന്ന് പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ചേതന്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ചേതന്‍ മദ്യപിച്ചിരുന്നതായി പൊലീസ് സാക്ഷ്യപ്പെടുത്തുന്നുണ്ട്.