കെ.എം മാണിക്ക് പകരം അന്തരിച്ചത് എം.എം മണിയെന്ന് വാര്‍ത്ത നല്‍കി പത്രം

single-img
11 April 2019

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയുമായ കെ.എം മാണിയുടെ മരണവാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തിരുന്നു. എന്നാല്‍ വാര്‍ത്ത കൊടുത്തപ്പോള്‍ ഒരു ഹിന്ദി ദിന പത്രത്തിന് വന്‍ അബദ്ധമാണ് പറ്റിയത്. കെ.എം മാണിക്ക് പകരം പത്രം കൊടുത്തിരിക്കുന്നത് വൈദ്യുത മന്ത്രിയായ എംഎം മണിയുടെ ചിത്രമാണ്. കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്.