സംഘപരിവാർ പ്രചരണങ്ങളെ പൊളിച്ചടുക്കി എം ജയചന്ദ്രൻ

single-img
11 April 2019

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്കെതിരേ സംഗീത സംവിധായകൻ എം ജയചന്ദ്രൻ. എന്റെ വോട്ടും ഇക്കുറി അയ്യന് വേണ്ടി എന്ന അടിക്കുറിപ്പോടെയാണ് ജയചന്ദ്രന്റെ ചിത്രം വച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

താൻ അത്തരത്തിൽ ഒരു പ്രസ്താവന ഒരിടത്തും നടത്തിയിട്ടില്ലെന്നും താൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും എം.ജയചന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താൻ കടുത്ത അയ്യപ്പഭക്തനാണെന്നും 35 വർഷം മലചവിട്ടിയിട്ടുണ്ടെന്നും തത്വമസിയിലാണ് വിശ്വസിക്കുന്നതെന്നും ജയചന്ദ്രന്റെ പോസ്റ്റിൽ പറയുന്നു.

ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഈ പോസ്റ്റ് ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.. ഇത്തരത്തിലുള്ള ഒരു പ്രസ്താവനയും ഞാൻ എവിടെയും നടത്തിയിട്ടില്ലെന്നും ഇതോടെ ഞാൻ വ്യക്തമാക്കുന്നു.

ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമല്ല.. സംഗീതമാണ് എന്റെ മതം, ഞാൻ അയ്യപ്പസ്വാമിയുടെ ഭക്തനാണ് മുപ്പത്തിയഞ്ച് തവണ ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. തത്വമസിയിലാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ടു തന്നെ ആധ്യാത്മിക ഉണർവുണ്ടാകാൻ ഏവർക്കും സമാധാനം കൈവരാൻ കാംക്ഷിക്കാം. ഈ വ്യാജ പ്രചാരണങ്ങളിൽ എനിക്കൊന്നും തന്നെ ചെയ്യാനില്ലെന്ന് ഞാൻ ഇവിടെ അടിവരയിടട് വ്യക്തമാക്കുന്നു