ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ്; താരകുടുംബം പുലര്‍ച്ചെ ഗുരുവായൂരിലെത്തിയത് മീനാക്ഷിക്കൊപ്പം

single-img
11 April 2019

നടന്‍ ദിലീപിന്റെയും കാവ്യാ മാധവന്റെയും മകളായ മഹാലക്ഷ്മിയ്ക്ക് ചോറൂണ്. പുലര്‍ച്ചെ അഞ്ചിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയാണ് ഇരുവരും മകളുടെ ചോറൂണ് വഴിപാട് നടത്തിയത്. മൂത്ത മകള്‍ മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു. മഹാലക്ഷമിക്കും കാവ്യയ്ക്കും തുലാഭാരവും നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി ശിശിറിനൊപ്പമാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്.

കഴിഞ്ഞ വിജയദശമി ദിനത്തില്‍ പുലര്‍ച്ചെയാണ് കാവ്യ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. വാര്‍ത്ത ഫേസ്ബുക് വഴി ആരാധകരെ അറിയിച്ചത് ദിലീപും. മീനാക്ഷിക്കൊരു കുഞ്ഞനുജത്തി കൂടെ വന്നിരിക്കുന്നുവെന്നായിരുന്നു തുടക്കം.