കെ മുരളീധരനെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നതിനിടെ സ്റ്റേജ് തകര്‍ന്നുവീണു; പക്ഷേ പിന്നെ കണ്ടത് മുരളീധരന്റെ ‘ഹീറോയിസം’: വീഡിയോ

single-img
11 April 2019

സ്റ്റേജ് പൊട്ടിവീണിട്ടും നര്‍മ്മം കൈവിടാതെ പ്രവര്‍ത്തകരോട് സംവദിക്കുന്ന വടകര ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ വീഡിയോ വൈറല്‍. കുറ്റ്യാടി ചെറിയ കുമ്പളത്ത് മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്.

ഏത് പ്രതിസന്ധി ഘട്ടത്തേയും അതിജീവിക്കാന്‍ നമുക്ക് കഴിയും, സ്റ്റേജ് പൊട്ടിവീണിട്ടും ഒരാപത്തും ഉണ്ടായിട്ടില്ല. ബോംബേറൊന്നും നമ്മടെ പ്രവര്‍ത്തനെത്ത ബാധിക്കാന്‍ പോവില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. മുന്നോട്ട് പോകാന്‍ പ്രവര്‍ത്തകരുടെ സഹായവും മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യണം – വടകര മണ്ഡലം സ്ഥാനാർത്ഥി കെ. മുരളീധരൻകുറ്റ്യാടി – ചെറിയ കുമ്പളത്ത് ഹാരാർപ്പണ വേളയിൽ സ്‌റ്റേജ് പൊട്ടിവീണപ്പോൾ -കാമറ:Jaleel Kuttiadi

Posted by Jaleel Kuttiadi on Wednesday, April 10, 2019