വയനാട്ടിൽ തെരഞ്ഞെടുപ്പ് സുരക്ഷ ഒരുക്കുന്നത് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ സേന; ഒരു കമ്പനി ജില്ലയിലെത്തി

single-img
11 April 2019

മാനന്തവാടി: ലോക്‌സഭ തെരഞ്ഞെടുപ്പിന് വയനാട്ടിൽ സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ജില്ലയിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സംഘമാണ് ജില്ലയിലെത്തിയത്. രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാലും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതിനാലും ഇക്കുറി മണ്ഡലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ലക്കിടി, മീനങ്ങാടി, പുല്‍പ്പള്ളി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി സേനയുടെ നേതൃത്വത്തില്‍ റൂട്ട്മാര്‍ച്ച് നടത്തും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പോലീസിന്റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.