രാത്രി 9.30വരെ പുറത്തിറങ്ങാം; സംസ്ഥാനത്തെ വനിത ഹോസ്റ്റലിലെ സമയം പുനഃസ്ഥാപിച്ചു

single-img
11 April 2019

സംസ്ഥാനത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍വ്വകലാശാലകള്‍ക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളുടെയും തൃശൂരിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെയും അപേക്ഷകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാനത്തുടനീളം സമരം ചെയ്തിരുന്നു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ സമരത്തെ തുടര്‍ന്ന് കോളേജിലെ ഹോസ്റ്റല്‍ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു.