ചാനൽ ചർച്ചക്കിടെ വീണ്ടും ബി ഗോപാലകൃഷ്ണൻ ‘റോക്‌സ്’: വീഡിയോ

single-img
11 April 2019

പാക്കിസ്ഥാനുമായി ആർക്കാണ് ബന്ധം എന്ന റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്‌സ് അവർ ചർച്ചയ്ക്കിടെ മുസ്ലിംലീഗിനെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ. ലീഗ് മലപ്പുറത്ത് മൂന്ന് വർഗീയ കലാപം നടത്തിയിട്ടുണ്ടെന്നും എന്നാൽ അത് മാറാട് അല്ലെന്നും മലപ്പുറത്ത് ബാബറി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ കലാപമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

തുടർന്ന് എവിടെയാണ് ഇത് നടന്നതെന്നും ഞങ്ങൾ ഒന്നും അറിഞ്ഞില്ലെല്ലോയെന്ന് അവതാരകൻ അഭിലാഷ് ചോദിച്ചപ്പോൾ, നിങ്ങൾ അത് അറിയില്ല എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി. നാദാപുരത്ത് സി.പി.എമ്മുമായി നടക്കുന്നത് വർഗീയ കലാപമാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

സി.പി.എമ്മും ലീഗും തമ്മിലുള്ള രാഷ്ട്രീയ സംഘർഷം എങ്ങിനെയാണ് വർഗീയ കലാപമാകുന്നതെന്ന് അവതാരകൻ ചോദിച്ചെങ്കിലും തന്റെ അഭിപ്രായത്തിൽ ഗോപാലകൃഷ്ണൻ ഉറച്ചു നിൽക്കുകയായിരുന്നു. രാഷ്ട്രീയ സംഘർഷം വർഗീയ കലാപമായി അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ അവതാരകനോട് വെള്ളപൂശുന്നത് കൊള്ളാം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.