കൊല്ലത്ത്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനായി വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

single-img
11 April 2019

കൊല്ലം: പ്രമുഖ മുന്നണി സ്ഥാനാര്‍ഥികള്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് വോട്ടഭ്യര്‍ത്ഥിച്ച് മണ്ഡലം ചുറ്റുമ്പോള്‍ വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിനായി ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്നത്. തങ്ങളുടെ മുന്നിലെത്തുന്ന വോട്ടര്‍മാരുടെ കാരിക്കേച്ചര്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വരച്ചു നല്‍കിയാണ്‌ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ പത്തുപേരടങ്ങുന്ന സംഘം .

കൊല്ലം ബീച്ചിലാണ് വ്യത്യസ്ഥമായ ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.

കൊല്ലം ലൈറ്റ് ഹൌസ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ചിത്രകാരന്‍ കൂടിയായ കെ.എന്‍ ബാലഗോപാലിനായി ഈ വ്യത്യസ്ഥ തിരഞ്ഞെടുപ്പ് പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. ബാലഗോപാലിന്റെ ചിത്രവും പേരും ചിഹ്നവും ആലേഖനം ചെയ്ത ആര്‍ട്ട് പേപ്പറിലാണ് ചിത്രങ്ങള്‍ സൗജന്യമായി വരച്ചു നല്‍കുന്നത്.

പ്രചാരണത്തിന്റെ അവസാന ഘട്ടം വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രരചനാ പ്രചാരണം നടത്താനാണ് സംഘം ലക്ഷ്യമിടുന്നത്