‘അന്ന് ഞാന്‍ അജിത്തിനോട് പറഞ്ഞു ഒരിക്കലും നടിയെ വിവാഹം ചെയ്യരുത്, അത് ഡൈവോഴ്‌സില്‍ അവസാനിക്കും’; രമേഷ് ഖന്ന

single-img
11 April 2019

തല അജിത്തിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം അമര്‍ക്കളത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ രസകരമായ സംഭവം പങ്കുവെച്ച് സംവിധായകനും അജിത്തിന്റെ അടുത്ത സുഹൃത്തുമായ രമേഷ് ഖന്ന. ഒരിക്കലും ഒരു നടിയെ വിവാഹം ചെയ്യരുതെന്നും അത് ഡൈവോഴ്‌സില്‍ അവസാനിക്കുമെന്നുമൊക്കെ താന്‍ അജിത്തിനെ ഉപദേശിച്ചിരുന്നുവെന്ന് രമേഷ് ഖന്ന പറയുന്നു.

ഇതേക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ

അമര്‍ക്കളത്തിന്റെ ഷൂട്ടിങ്ങ് സമയത്താണ് സംഭവം. ചിത്രത്തില്‍ അജിത്തിനും ശാലിനിയ്ക്കുമൊപ്പം പ്രധാനറോളില്‍ താനുമുണ്ട്. അജിത്തും ഞാനും സുഹൃത്തുക്കളുമാണ്. ഷൂട്ടിങ്ങ് ഇടവേളയില്‍ വിവാഹത്തേക്കുറിച്ചും സംസാരമുണ്ടായി. അജിത്തും ശാലിനിയും പ്രണയത്തിലാണെന്ന് ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നു.

ഒരിക്കലും ഒരു സിനിമാ താരത്തെ വിവാഹം ചെയ്യരുതെന്നും ഒരു സാധാരണ നാടന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നായിരുന്നും ഞാന്‍ അജിത്തിനെ ഉപദേശിച്ചു. സിനിമാതാരത്തെ വിവാഹം ചെയ്താല്‍ വളരെ പെട്ടന്ന് തന്നെ ഡിവോഴ്‌സ് ആകുമെന്നും അതുകൊണ്ട് ഒരിക്കലും സിനിമാതാരത്തെ വിവാഹം ചെയ്യരുതെന്നും പറഞ്ഞു.

ചെറു ചിരിയോടെ എല്ലാം കേട്ടിരിക്കുക മാത്രമാണ് അജിത്ത് ചെയ്തത്. അല്‍പ്പ സമയത്തിന് ശേഷം സംവിധായകന്‍ ശരണാണ് അജിത്തും ശാലിനിയും പ്രണയത്തിലാണെന്നും അടുത്ത മാസം വിവാഹം ചെയ്യാന്‍ പോകുകയാണെന്നും വെളിപ്പെടുത്തിയത്. പെട്ടന്ന് എനിക്ക് ഷോക്കായിപ്പോയി. എങ്കിലും ഇരുവരുടെയും വിവാഹത്തിന് താന്‍ പങ്കെടുത്തിരുന്നുവെന്നും രമേശ് പറയുന്നു.