‘സി. ദിവാകരന്‍ വെളിച്ചത്തിലേക്ക് വരുമെന്നു പ്രതീക്ഷിക്കുന്നു; അതത്ര എളുപ്പമല്ല എന്നും ഞാന്‍ മനസിലാക്കുന്നു’; ദിവാകരന് കോണ്‍ഗ്രസ് ഷാള്‍ സമ്മാനിച്ച് ശശി തരൂര്‍

single-img
10 April 2019

തിരുവനന്തപുരത്തെ നിയമസഭാ മണ്ഡലമായ കഴക്കൂട്ടത്ത് വെച്ചാണ് സ്ഥാനാര്‍ത്ഥികളായ ശശി തരൂരിന്റെയും സി ദിവാകരന്റെയും പ്രചാരണ സംഘങ്ങള്‍ തമ്മില്‍ കണ്ടുമുട്ടിയത്. ആശംസകള്‍ അറിയിച്ച ശേഷം താനണിഞ്ഞിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റ ഷാള്‍ ദിവാകരന് കൈമാറാനും ശശി തരൂര്‍ ശ്രമിച്ചു. ഇതിന്റെ ചിത്രങ്ങള്‍ തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

‘കഴക്കൂട്ടത്ത് വെച്ച് പ്രചാരണം നടത്തുന്നതിനിടെ സിപിഐ, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരനെ കണ്ടുമുട്ടി. നമ്മള്‍ പരസ്പരം ആശംസകള്‍ അറിയിച്ചു. അദ്ദേഹത്തിന് ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു ഷാള്‍ കൈമാറുകയും ചെയ്തു. അദ്ദേഹം വെളിച്ചത്തിലേക്ക് വരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് പോലെ അതത്ര എളുപ്പമല്ല എന്നും ഞാന്‍ മനസിലാക്കുന്നു.’ ശശി തരൂര്‍ തന്റെ ട്വീറ്റില്‍ പറയുന്നു.