നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

single-img
10 April 2019

തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്ത് കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം പങ്കുവച്ചിട്ടുണ്ട്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

https://www.youtube.com/watch?v=K-Sme3B9ieo