സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയുടെ കൂരയില്‍ കട്ടിലും മെത്തയും കസേരയും എത്തിച്ച് സന്തോഷ് പണ്ഡിറ്റ്; വീഡിയോ

single-img
10 April 2019

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിന് യോഗ്യത നേടിയപ്പോള്‍ അഭിനന്ദിക്കാന്‍ നിരവധിപേരാണ് എത്തിയത്. എന്നാല്‍ ശ്രീധന്യയുടെ വിജയവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ സന്തോഷ് പണ്ഡിറ്റ് അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി.

വീടിന്റെ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞ് അപ്പോള്‍ തന്നെ അടിയന്തരമായി ആവശ്യമുള്ള കട്ടിലും മെത്തയും ഷെല്‍ഫും ഏതാനും കസേരകളും വാങ്ങി നല്‍കിയ ശേഷമാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്. താനൊരു കോടിശ്വരന്‍ ഒന്നുമല്ല, എങ്കിലും എനിക്ക് സാധിക്കുന്നത് ചെയ്തുതരാമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്താണ് ഉടന്‍ അത്യാവശ്യമുള്ള സാധനങ്ങളെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ഇവ നല്‍കിയത്. ഒരുപാട് പേര്‍ അഭിനന്ദനങ്ങളും വാഗ്ദാനങ്ങളും നല്‍കിയെങ്കിലും ആദ്യമായിട്ടാണ് ഒരാള്‍ ആവശ്യം പറഞ്ഞപ്പോള്‍ തന്നെ അത് നിറവേറ്റ് തരുന്നതെന്ന് നന്ദിയോടെ ശ്രീധന്യയുടെ അച്ഛന്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റ് വീട് സന്ദര്‍ശിക്കുന്ന വിഡിയോ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Dear facebook family, ഞാ൯ ഇന്ന് വയനാട് ജില്ലയിലെ പൊഴുതനയില് പോയ് ഇത്തവണ IAS നേടിയ Sree Dhanya എന്ന മിടുക്കിയെ നേരില് സന്ദ൪ശിച്ചു അഭിനന്ദിച്ചു.(വയനാട്ടില് നിന്നും ആദ്യ വിജയ്)..എനിക്ക് അവിടെ ചില കുഞ്ഞു സഹായങ്ങള് ചെയ്യുവാ൯ സാധിച്ചതില് അഭിമാനമുണ്ട്. അവരും, മാതാ പിതാക്കളും ,മറ്റു വീട്ടുകാരും വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. വളരെ കഷ്ടപ്പാട് സഹിച്ച് ചെറിയൊരു വീട്ടില് താമസിച്ച് അപാരമായ ആത്മ വിശ്വാസത്തോടെ പ്രയത്നിച്ചാണ് അവരീ വിജയം കൈവരിച്ചത്. അവരുടെ വിജയം നമ്മുക്കെല്ലാം പ്രചോദനമാണ്.കഴിഞ്ഞ പ്രളയ സമയത്ത് ഒരു മാസത്തോളം വയനാടിലെ വിവിധ ഭാഗങ്ങളില് സഞ്ചരിച്ചിട്ടും ഇവരുടെ വീടിനടുത്ത് വരെ ചെന്നിട്ടും അന്ന് ആ കുടുംബത്തെ കാണുവാ൯ സാധിക്കാത്തതില് എനിക്ക് ഇപ്പോള് വിഷമമുണ്ട്.ഇനിയും നിരവധി പ്രതിഭകള് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)(Thanks to Anil Perambra ji, Hareesh ji)

Posted by Santhosh Pandit on Tuesday, April 9, 2019