റിസര്‍വ് ബാങ്ക് നടപടി ഫലം കാണുന്നു; സ്റ്റേറ്റ് ബാങ്ക് വായ്പാ പലിശ നിരക്കുകള്‍ കുറച്ചു

single-img
10 April 2019

തിരുവനന്തപുരം: റിസര്‍വ് ബാങ്കിന്റെ നടപടികൾ സാധാരണക്കാർക്ക് ആശ്വാസമാകുന്നു. ആർബിഐ വായ്പ പലിശ നിരക്കുകള്‍ കുറച്ചതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്കും വായ്പയുടെ പലിശയില്‍ കുറവ് വരുത്തി. പുതിയ നിരക്ക് അനുസരിച്ച് 30 ലക്ഷം രൂപയ്ക്ക് താഴെയുളള ഭവനവായ്പയുടെ പലിശ നിരക്കില്‍ 0.10 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടാകുക.

എസ് ബി ഐ വായ്പയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.70 ശതമാനം ഇതോടെ 8.60 ത്തിലേക്ക് താഴ്ന്നു.
അതേപോലെ ഉയര്‍ന്ന പലിശ നിരക്കിലും കുറവുണ്ടായിട്ടുണ്ട്. ഉയര്‍ന്ന നിരക്കായ ഒന്‍പത് ശതമാനം ഇതോടെ 8.90 ശതമാനമായി കുറയും. പുതിയ നിരക്കുകള്‍ ഇന്നത്തോടെ പ്രാബല്യത്തില്‍ വരും. മറ്റുള്ള വായ്പയുടെ പലിശ നിരക്കിലും നേരിയ കുറവുണ്ടാകും.

എസ് ബി ഐ വായ്പയ്ക്ക് പലിശ നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റില്‍ (എംസിഎല്‍ആര്‍) 0.05 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്.