ദേശീയ തെരഞ്ഞെടുപ്പ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം

single-img
10 April 2019

ഇസ്രായേലില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയം. ഇത്, തുടര്‍ച്ചയായി അഞ്ചാം തവണയാണ് നെതന്യാഹു ഇസ്രായേല്‍ പ്രധാനമന്ത്രി പദവിയിലിരിക്കുന്നത്. നിലവില്‍ 96 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ നെതന്യാഹുവിന്റെ വലത്പക്ഷ ലിക്കുഡ് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 37 സീറ്റുകളാണ് കരസ്ഥമാക്കാന്‍ സാധിച്ചത്.

അദ്ദേഹത്തിന്‍റെ പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റ ബ്ലൂ ആന്റ് വൈറ്റ് സഖ്യത്തിന് 36 സീറ്റുകളാണ് ലഭിച്ചത്.
ആകെ120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല എങ്കിലും നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച് ശക്തമായി അധികാരത്തിലേറുമെന്ന് ഇസ്രയേല്‍ ടിവി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.