വിവാഹ വേദിയില്‍ വരന്റെ കാലുപിടിച്ച് കരഞ്ഞ് മുന്‍ കാമുകി; കണ്ടുനിന്ന വധു ഇറങ്ങിപ്പോയി: നാടകീയ രംഗങ്ങള്‍: വീഡിയോ

single-img
10 April 2019

ചൈനയിലാണു വിവാഹത്തിനിടയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വധുവും വരനും വേദിയില്‍ ചുംബിക്കാന്‍ തയാറായി നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ കരഞ്ഞു കൊണ്ടു മുന്‍കാമുകി വേദിയിലെത്തി. എല്ലാം തന്റെ തെറ്റാണെന്നു പറഞ്ഞു കൈപിടിക്കുകയും കാലില്‍ വീഴുകയും ചെയ്തു. ഒരു അവസരം കൂടി തരണമെന്നു പറഞ്ഞ് കരയാനും തുടങ്ങി.

മുന്‍കാമുകിയുടെ കൈ തട്ടിമാറ്റിയ വരന്‍ ഇതെല്ലാം കണ്ടു ഞെട്ടി നില്‍ക്കുന്ന വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ കാമുകി വീണ്ടും വരനെ പിടിച്ചു വലിക്കാനും കരയാനും തുടങ്ങിയതോടെ വധു വേദി വിട്ടിറങ്ങി. വരന്‍ പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

ഒരു ബ്ലോഗറാണ് 30 സെക്കന്റു ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചത്. പിന്നീട് ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായി. യോജിച്ചു പോകാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയാണ് വരന്‍ മുന്‍കാമുകിയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നു സ്റ്റാര്‍ വീഡിയോ റിപ്പോര്‍ട്ടു ചെയ്യുന്നു.