ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കും; കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന് സുരേഷ് ഗോപി: ട്രോളി സോഷ്യല്‍ മീഡിയ

single-img
10 April 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വാഗ്ദാനങ്ങളുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി. തൃശൂര്‍ എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കുമെന്ന വാഗ്ദാനവുമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇകാര്യം വ്യക്തമാക്കി കൊണ്ടുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

‘ദൂരത്തെ കീഴടക്കലാണ് യാത്ര. യാത്ര ചെയ്യാനുള്ള യുദ്ധം നമ്മുടെ നിത്യജീവിതത്തിലെ തലവേദനയായി ഇന്നും അവശേഷിക്കുന്നു. തൃശൂര്‍ എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശൂരുമായി ബന്ധിപ്പിക്കേണ്ടതുണ്ട്,’ താരം കുറിച്ചു. ചെയ്യും എന്നത് വെറും വാക്കല്ല, ചെയ്തിരിക്കുമെന്ന മുദ്രാവാക്യവും പോസ്റ്ററില്‍ കാണാം.