ബാര്‍ കോഴക്കേസ്: മാണി മരിച്ച സാഹചര്യത്തില്‍ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി

single-img
10 April 2019

മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസിലെ എല്ലാ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാത്തതിനെ തുടര്‍ന്നാണ് നടപടികള്‍ അവസാനിപ്പിച്ചത്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബാര്‍ ഉടമ ബിജു രമേശ്, എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് തീര്‍പ്പാക്കിയത്. കേസില്‍ മാണിക്ക് മൂന്ന് വട്ടം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്നാണ് ആരോപണത്തെക്കുറിച്ച് അന്വേഷണം നടന്നത്.