മമ്മൂക്കയെ കണ്ടതും അവതാരകയുടെ ‘കിളിപോയി’; ആദ്യമായി മമ്മൂട്ടിയുടെ അഭിമുഖമെടുക്കാന്‍ അവസരം കിട്ടിയ ഒരു അവതാരകയുടെ വീഡിയോ വൈറല്‍

single-img
10 April 2019

ആദ്യമായി മമ്മൂട്ടിയുടെ അഭിമുഖമെടുക്കാന്‍ അവസരം കിട്ടിയ ഒരു അവതാരകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചെറിയ പരിഭ്രമത്തോടെ സമീപിച്ച അവതാരകയ്ക്ക് മമ്മൂട്ടി നല്‍കുന്ന പരിഗണന വീഡിയോയെ വേറിട്ട് നിര്‍ത്തുന്നു. അവതരാകയുടെ മുഖത്തെ പരിഭ്രമം മനസിലാക്കി താരം ടെന്‍ഷന്‍ മാറ്റിയ ശേഷമാണ് അഭിമുഖം ആരംഭിക്കുന്നത്. അവതാരകയോട് കുശലം ചോദിച്ച ശേഷം ‘പേടിക്കേണ്ട, ചോദിച്ചോ.. ഞാന്‍ പിടിച്ച് തിന്നുകയൊന്നുമില്ല..’ എന്ന് പറയുന്നതിന്റെ രസകരമായ വീഡിയോ വൈറലായിക്കഴിഞ്ഞു. അഭിമുഖം തീരുന്ന ഘട്ടത്തില്‍ അവതാരകയെ താരം വിശദമായ പരിചയപ്പെടുന്നതും വിഡിയോയില്‍ കാണാം.