അച്ഛന്റെ ഐപാഡ് മൂന്ന് വയസുകാരന്‍ 48 വര്‍ഷത്തേക്ക് ലോക്കാക്കി

single-img
10 April 2019

ന്യൂയോര്‍ക്കര്‍ മാഗസിനിലെ എഴുത്തുകാരനായ ഇവാന്‍ ഒസ്‌നോസ് ആണ് തന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്ന് വയസുകാരനായ മകന്‍ തെറ്റായ പാസ് വേഡ് പല തവണ ഉപയോഗിച്ചപ്പോള്‍ ഐപാഡ് ലോക്ക് ആവുകയായിരുന്നു. ഇതോടെ 48 വര്‍ഷത്തേക്ക് ഐപാഡ് ലോക്ക് ആയി.

ഇത് വ്യാജമാണെന്ന് തോന്നാം, ഇത് ഞങ്ങളുടെ മൂന്നുവയസുകാരന്‍ അണ്‍ലോക്ക് (പലതവണ ) ചെയ്യാന്‍ ശ്രമിച്ച ഐപാഡ് ആണ്. എന്തേങ്കിലും വഴിയുണ്ടോ? ഒസ്‌നോസ് പറഞ്ഞു. ഐപാഡിന്റെ ഒരു സ്‌ക്രീന്‍ഷോട്ടും ഒസ്‌നോസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

iPad is disabled.t ry again in 25,536,442 minutes എന്ന സന്ദേശം സ്‌ക്രീനില്‍ കാണാം. അതായത് 2067 വരെ കാത്തിരിക്കണം. ഈ പ്രശ്‌നം നേരിടുന്നവര്‍ അവരുടെ ഉപകരണം ഐട്യൂണ്‍സ് വഴി റീസ്റ്റോര്‍ ചെയ്യണമെന്നാണ് ആപ്പിളിന്റെ നിര്‍ദേശം.

ഉപകരണത്തിലെ വിവരങ്ങള്‍ ബാക്ക് അപ്പ് ചെയ്തിട്ടില്ലാത്തവര്‍ക്ക് റീസ്റ്റോര്‍ ചെയ്യുമ്പോള്‍ അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. ഒസ്‌നോസിനും തന്റെ ഐപാഡ് റീസ്റ്റോര്‍ ചെയ്യേണ്ടി വന്നു.