ശമ്പളം മുടങ്ങി: സ്ഥാപന ഉടമയെ ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

single-img
10 April 2019

ബെംഗളൂരു: ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ സംഘം തട്ടിക്കൊണ്ടുപോയത്. മാര്‍ച്ച് 21 നായിരുന്നു സംഭവം. ഏഴ് മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ തട്ടിക്കൊണ്ടുപോകല്‍ പദ്ധതി തയ്യാറാക്കിയത്.

ഇവര്‍ സുജയ്‌നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേ ഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കി. ശമ്പളക്കുടിശ്ശിക ആവശ്യപ്പെട്ട് ഉപദ്രവിക്കുകയുംചെയ്തു. ശമ്പളം താമസിയാതെ നല്‍കാമെന്ന് സുജയ് വാഗാദാനം നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ ഇവര്‍ മോചിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് സുജയ് ഹലസുരു പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ നാല് പേരെ ഹലസുരു പോലീസ് അറസ്റ്റ് ചെയ്തു.