തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞുവീണ് പത്ത് സ്ത്രീ തൊഴിലാളികള്‍ മരിച്ചു

single-img
10 April 2019

തെലങ്കാനയിൽ മണ്ണിടിഞ്ഞുവീണ് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന പത്ത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്കേറ്റു. തിലേരു ഗ്രാമത്തിൽ മഴക്കുഴി നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി പ്രദേശത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 12 സ്ത്രീ തൊഴിലാളികളാണ് മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതെന്ന് പോലീസ് വാർത്താ ഏജൻസിയോട് പറഞ്ഞു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അപകടത്തിൽ നടുക്കം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.