കേരളത്തിൽ ഇപ്പോള്‍ ഉള്ളത് ഇടത് അനുകൂല തരംഗം; ഇത് കൊടുങ്കാറ്റായി മാറും: ബിനോയ് വിശ്വം

single-img
9 April 2019

കൊച്ചി: കേരളത്തിൽ ഇപ്പോള്‍ ഉള്ളത് ഇടത് അനുകൂല തരംഗമാണെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സിപിഐ നേതാവും രാജ്യസഭ എംപി യുമായ ബിനോയ് വിശ്വം. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും യുഡിഎഫും ഒരുപോലെ കള്ളപ്പണം ഒഴുക്കുകയാണ്. അവര്‍ കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവര്‍ക്കുമെതിരെ എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവ് ഇടതുപക്ഷത്തിന്റെ അണികളെ കൂടുതൽ കർമമുഖരാക്കിയിട്ടുണ്ടെന്നും അതിനാല്‍ വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ത്ഥി വിജിയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് രാവിലെ എറണാകുളം പ്രസ് ക്ലബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.