കേരളത്തില്‍ എല്‍ഡിഎഫ് 14 സീറ്റുകള്‍ വരെ നേടും; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ദി ഹിന്ദുവിന്റെ സർവേ

single-img
9 April 2019

ചെന്നൈ: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ഇടതുമുന്നണിക്ക് മുൻതൂക്കം പ്രവചിച്ച് ദേശീയ മാധ്യമ സ്ഥാപനമായ ദ ഹിന്ദുവിന്റെ സർവേ. തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ആറ് മുതൽ 14 സീറ്റ് വരെ സീറ്റുകൾ നേടുമെന്നാണ് ദ ഹിന്ദുവുമായി ചേർന്ന് ലോക് നീതി, സി എസ് ഡി എസ്, നാഷണൽ ഇലക്ഷൻ സ്റ്റഡിയും ചേർന്ന് നടത്തിയ അഭിപ്രായ സർവേയിൽ പറയുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അഞ്ച് മുതൽ 13 വരെയും സീറ്റുകൾ നേടുമെന്ന് സർവേയിൽ പറയുന്നു. എന്നാല്‍, നിലവില്‍ 5 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് ഈ സമയം ഉറപ്പിക്കാൻ ആകു എന്നും സർവെ പറയുന്നു.ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ രണ്ട് വരെയും നേടാം എന്നാണ് സർവേയിൽ പ്രവചിക്കുന്നത്.

കേരളത്തിൽ ഈ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് യുഡിഎഫിനേക്കാൾ സീറ്റ് നേടാനുള്ള സാധ്യത ഇതാദ്യമായാണ് ഒരു സർവേ പ്രവചിക്കുന്നത്. അതിനാല്‍ തന്നെ ഇത് ഇടതു കേന്ദ്രങ്ങളിൽ ആവേശം വിതറിയിട്ടുണ്ട്.