തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടതി കയറിയ സരിത നായര്‍ക്ക് ‘പണികിട്ടി’

single-img
9 April 2019

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരേ സരിത എസ്. നായര്‍ നല്‍കിയ രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രണ്ട് ഹര്‍ജികളും തള്ളിയത്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടെങ്കില്‍ ഇലക്ഷന്‍ ഹര്‍ജിയാണ് നല്‍കേണ്ടിയിരുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ഷന്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിക്കില്ലെന്നായിരുന്നു സരിതയുടെ വാദം.

അതേസമയം, ഹര്‍ജികള്‍ തള്ളിയ ഹൈക്കോടതി നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സരിത എസ്. നായര്‍ പ്രതികരിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വയനാട്, എറണാകുളം ലോക്‌സഭ മണ്ഡലങ്ങളിലാണ് സരിത എസ്. നായര്‍ പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ടുകേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നതും ഈ ശിക്ഷ റദ്ദാക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നാമനിര്‍ദേശ പത്രിക തള്ളിയത്.