ഞാനും ഈ രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവാണ്; എന്നോടിതൊന്നും ചോദിക്കാന്‍ പാടില്ല: മാനിഫെസ്റ്റോയെ കുറിച്ചുള്ള ചോദ്യത്തിന് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇറങ്ങിപ്പോയി

single-img
9 April 2019

എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെ റാഫേലുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷുഭിതനായി സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനുപിന്നാലെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദും ചോദ്യത്തിനു മറുപടി പറയാനാവാതെ ടിവി9 ഭാരത് വര്‍ഷ് ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

2014 ലെ മാനിഫെസ്റ്റോ അതേ പോലെ പകര്‍ത്തിയെഴുതിയതാണോയെന്ന അവതാരകന്‍ അജിത് അഞ്ചുമിന്റെ ചോദ്യമാണ് രവിശങ്കര്‍ പ്രസാദിനെ ചൊടിപ്പിച്ചത്. ‘സൗമ്യമായി സംസാരിച്ചാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും. നിങ്ങളൊരു സീനിയര്‍ എഡിറ്ററാണെങ്കില്‍ ഞാനും ഈ രാജ്യത്തെ ഒരു മുതിര്‍ന്ന നേതാവാണ്. എന്നോട് വിടുവായത്തരം പറയുകയാണെങ്കില്‍ നിങ്ങളോട് ഗുഡ്‌ബൈ പറയേണ്ടി വരും’ ഇങ്ങനെ പറഞ്ഞവസാനിപ്പിച്ച് രവിശങ്കര്‍ പ്രസാദ് ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.